1 |
അപേക്ഷകർ സംസ്ഥാനത്തെ പരമ്പരാഗത കരകൌശല തൊഴിൽ ചെയ്യുന്ന, മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
|
2 |
അപേക്ഷക/ അപേക്ഷകൻ കേരളീയനായിരിക്കണം.
|
3 |
അപേക്ഷക/ അപേക്ഷകൻ നിലവിൽ പരമ്പരാഗത കരകൗശലതൊഴിൽ ചെയ്യുന്നവ രായിരിക്കണം. |
4 |
കുടുംബ വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
|
5 |
അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻ്റ് 20,000/- രൂപ ആയിരിക്കും. |
6 |
അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്. |
7 |
ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
|
8 |
രണ്ടു പെൺകുട്ടികളിൽ കൂടുതൽ ഉള്ളവർ/ഭിന്നശേഷിയുള്ളവർ/10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
|
9 |
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരമാവധി 3 മാസം വരെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ടൂൾക്കിറ്റ് ഗ്രാൻ്റിനായി തെരഞ്ഞെടുക്കുന്നു. നേരത്തെ പരിശീലനം ലഭ്യമായിട്ടുള്ളവർക്ക് ടൂൾക്കിറ്റ് ഗ്രാൻറിന് മാത്രമായും അപേക്ഷിക്കാവുന്നതാണ്.
|
10 |
ഇതേ ആവശ്യത്തിന് തദ്ദേശസ്വയംഭരണ ഏജൻസികളിൽ നിന്നോ അപേക്ഷിക്കേണ്ടതില്ല. KADCO സ്ഥാപനത്തിൽ നിന്നോ സർക്കാർ നിന്നോ ആനുകൂല്യം ലഭിച്ചവർ
|
11 |
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ചെലവ്, സ്റ്റൈപ്പൻ്റ്, ടൂൾകിറ്റ് എന്നിവയ്ക്കുള്ള പരമാവധി തുക രണ്ട് ഗഡുക്കളായി അനുവദിക്കുന്നതാണ്. ആദ്യ ഗഡു കൈപ്പറ്റി വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് രണ്ടാം ഗഡു അനുവദിക്കുന്നതാണ്.
|
12 |
പണിയായുധങ്ങൾ അപേക്ഷകൻ്റെ തൊഴിലിനനുസൃതമായി തെരഞ്ഞെടുക്കേണ്ടതാണ്. പണി ആയുധങ്ങൾ ISI/BIS നിലവാരത്തിലുള്ളതായിരിക്കണം.
|
13 |
അപേക്ഷകർക്ക് ഉചിതമെന്നു തോന്നുന്ന നിലവാരമുള്ള ഏജൻസികളിൽ നിന്ന് പണിയായുധങ്ങൾ വാങ്ങാവുന്നതാണ്.
|
14 |
ടി ധനസഹായ പദ്ധതി പരമ്പരാഗത തൊഴിൽ നവീകരണത്തിന് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ളതാണ്. നിലവാരമുള്ള ഉപകരണങ്ങൾ/പണിയായുധങ്ങൾ ആയിരിക്കണം വാങ്ങേണ്ടത്. കമ്പനികളുടെ
|
15 |
ആനുകൂല്യതുക പ്രവർത്തന മൂലധനമായി ഉപയോഗിക്കാൻ പാടുളളതല്ല.
|
16 |
www.bin.kerala.gov.in മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
|
17 |
അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
|
18 |
യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
|
19 |
ബന്ധപ്പെട്ട അധികാരിയിൽ റവന്യൂ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പരും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
|
20 |
ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
|
21 |
അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/പ്രസിഡൻ്റിൽ നിന്നോ, സെക്രട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്), ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ ഓൺലൈനിൽ Upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
|
22 |
ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
|
23 |
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 25.01.2025.
|